banner

ഹേമചന്ദ്രൻ്റേത് കൊലപാതകമല്ല ആത്മഹത്യയെന്ന് മുഖ്യപ്രതിയുടെ ഫേസ്ബുക്ക് വീഡിയോ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി നൗഷാദ്. ആരും ഹേമചന്ദ്രനെ കൊല്ലപ്പെടുത്തിയത് അല്ല. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മുഖ്യ പ്രതി നൗഷാദിന്റെ പ്രതികരണം. താൻ എങ്ങും ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ എത്തിയതാണെന്നും നൗഷാദ് പറയുന്നു.

വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും നൗഷാദ്. തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകും. നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.

Post a Comment

0 Comments