Iklan

Iklan

,

Iklan

Video

സഖാവ് വി എസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു...!, നിലവിലെ സാഹചര്യം വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ

SPECIAL CORRESPONDENT
, Tuesday, July 01, 2025 WIB Last Updated 2025-07-01T11:17:40Z

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ദ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.

മെഡിക്കൽ ബുള്ളറ്റിൻ; 

പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദൻ്റെ നില ഗുരുതരമായി തുടരുകയാണ്.

എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 7 സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് എസ് യു ടി ആശുപത്രിയിൽ എത്തി ശ്രീ. വി. എസ്. അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്‌തു.

ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents