കൊല്ലം / ശാസ്താംകോട്ട : തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വലിയപാടം മിഥുൻ ഭവനിൽ മനുവിന്റെ മകൻ മിഥുൻ (13) ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. സ്കൂളിന്റെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചത്.
സംഭവം നടക്കുമ്പോൾ മറ്റു കുട്ടികൾ കളിക്കുന്നതിനിടെ ചെരുപ്പ് ഷെഡിന് മുകളിൽ എറിഞ്ഞതായി പറയുന്നു. ഇത് എടുക്കാൻ മതിൽ വഴി ഷെഡിന്റെ മുകളിൽ കയറിയ മിഥുൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുങ്ങുകയായിരുന്നു. സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ വേഗം താഴെയിറക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
0 Comments