കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം അതുല്യ ഭവനത്തില്‍ അതുല്യ ശേഖറിനെയാണ് റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടി ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്ന് സഹോദരിയോട് പറഞ്ഞിട്ടുണ്ട്.
ഇതിനെത്തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. അതുല്യയുമായി ഭർത്താവ് സതീശ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് വിട്ടുനൽകും.
1 تعليقات
എന്താണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. മെന്റൽ ഹെൽത്ത് നു വേണ്ടി പ്രൊജക്റ്റ് വെച്ച് സ്കൂൾ തലം മുതലേ കുട്ടികളെ ശൿഥീകരിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കൂടാതെ മറ്റെന്തെല്ലാം.... എന്നിട്ടും????
ردحذفവിവാഹം ജീവിതത്തിന്റെ അവസാനമല്ലെന്നും, പങ്കാളിയുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ലെങ്കിൽ തിരിയെ എന്റെ വീടും വീട്ടുകാരും ഇവിടെത്തന്നെയുണ്ട് ആയതിനാൽ ഞാനങ്ങോട്ടേക്ക് പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചു പോന്നൂടെ ഈ കുഞ്ഞുങ്ങൾക്ക്?
ഇവിടെയാണ് ഇസ്ലാം മതത്തിന്റെ പ്രസക്തി... പെണ്ണിന് പുരുഷനെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഫസക് ചെയ്യാനുള്ള അധികാരം കൊടുത്ത ഒരേ ഒരു മതം... എല്ലാ മക്കളെയും ദൈവം കാക്കട്ടെ.