banner

കരഞ്ഞുകൊണ്ടാണ് അവർ വിളിച്ചത്....!, ഇനി വയ്യെന്ന് പറഞ്ഞു; അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല

അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സുഹൃത്ത്. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർത്താവ് സതീഷ് അതുല്യയെ ക്രൂരമായി മർദിക്കാറുണ്ടെന്നും സുഹൃത്ത്.കരഞ്ഞുകൊണ്ടാണ് അതുല്യ വിളിച്ചിരുന്നത്. ഈ മാസം 11നാണ് അവസാനമായി അതുല്യയുമായി സംസാരിച്ചതെന്ന് കൂട്ടുകാരി പറയുന്നത്.അതുല്യ നേരിട്ടത് നമ്മൾ വിചരിക്കുന്നതിലും അപ്പുറമാണെന്ന് സുഹൃത്ത് പറയുന്നു. സഹിക്കാൻ പറ്റുന്നില്ലെന്നും നിക്കാൻ വയ്യെന്നും അയാൾ തന്നെ നല്ലപോലെ ഉപദ്രവിക്കുന്നുണ്ടെന്നും അതുല്യ പറഞ്ഞതായി സുഹൃത്ത് പറയുന്നു. സതീഷ് മദ്യപാനിയാണെന്നും മദ്യപിച്ച് വന്നിട്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

നാളെ വിളിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് അതുല്യയുടെ വിയോഗ വാർത്ത അറിയുന്നത്. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അങ്ങനെ ചെയ്യാനായിരുന്നുവെങ്കിൽ നേരത്തെ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിരുന്നതായും സുഹൃത്ത് പറയുന്നു.തനിക്ക് ഒരു മകൾ‌ ഉണ്ടെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യ പറഞ്ഞിരുന്നു. എങ്ങനെയേലും നാട്ടിൽ‌ വന്നാൽ മതിയെന്നും ജൂലൈ അവസാനത്തോടെ നാട്ടിൽ വരുമെന്ന് അതുല്യ പറഞ്ഞിരുന്നു. അതുല്യയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. ഈ അടുത്തായിട്ടാണ് ഇക്കാര്യങ്ങൾ അതുല്യ പുറത്തുപറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു.

ഷാർജ റോളയിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരച്ചനിലയിൽ കണ്ടെത്തിയത്.

إرسال تعليق

0 تعليقات