കൊച്ചി : കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കേരള പിഎസ്‌സി മുഖേനയാണ് നിയമനം നടക്കുന്നത്. യോഗ്യരായവര്‍ ജൂലൈ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് നിയമനം. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്ബര്‍: 106/2025
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികല്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങോടു കൂടിയ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിലുള്ള (KGTE), ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യതയും, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള (KGTE) ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത വേണം.
2002 ജനുവരി മാസത്തിന് മുന്‍പ് കെജിടിഇ ടൈപ്പ് റൈറ്റിങ് പാസായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കമ്ബ്യൂട്ടര്‍ വേഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റ് അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ് പ്രത്യേകം ഹാജരാകണം.
പ്രൊബേഷന്‍: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പ്രൊബേഷന്‍ കാലയളവ് ബാധകമാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 9190 രൂപമുതല്‍ 15,780 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷകള്‍ നിങ്ങളുടെ പ്രൊഫൈല്‍ മുഖേന നേരിട്ട് നല്‍കാം. ആദ്യമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷ നല്‍കുക. അവസാന തീയതി ജൂലൈ 16.
0 Comments