Iklan

Iklan

,

Iklan

Video

ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യം....!, യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

SPECIAL CORRESPONDENT
, Friday, July 11, 2025 WIB Last Updated 2025-07-11T01:54:01Z

ബാറില്‍വച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്‍ വീട്ടില്‍ ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്ത് പറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്.

ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടില്‍ അഭിരാം, കല്ലൂര്‍ സ്വദേശി മണപ്പെട്ടി വീട്ടില്‍ നിധിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ആമ്പല്ലൂരിലെ ബാറിൽ വെച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് യുവാക്കള്‍ ചിരിച്ചിരുന്നു. ഇതിൽ പ്രകോപിതരായി ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്ന രണ്ടുപേരും യുവാക്കളെ ആക്രമിക്കുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents