വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ (എ.ഇ) തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയതായി അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, അതിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുന്നത് മോഷണം വർധിപ്പിക്കുമെന്ന് എ.ഇ മാധ്യമപ്രവർത്തകനോട് പ്രതികരിച്ചു. അതേ സമയം, പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായാണ് വിവരം.
0 Comments