കൊല്ലം : 2025 ജൂലൈ 3-ന് രാവിലെ 10 മണിക്ക് എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം. സജിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എസ്.എഫ്.ഐ. പ്രവർത്തകർ സ്വീകരിക്കും. തുടർന്ന്, പോളയത്തോട് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ (എൻ.എസ്. സ്മാരക മന്ദിരം) മാധ്യമങ്ങളെ കാണും.
ആദർശ് എം. സജി, കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയും ജനഹിത് കോളേജ് ഓഫ് ലോ, ഡൽഹിയിലെ അവസാന വർഷ എൽ.എൽ.ബി. വിദ്യാർത്ഥിയുമാണ്. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 2025 ജൂൺ 29-ന് കോഴിക്കോട്ട് നടന്ന 18-ാമത് അഖിലേന്ത്യ സമ്മേളനത്തിൽ എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
0 Comments