banner

വീട്ടുമുറ്റത്ത് കിടന്ന കാറിന് തീയിട്ട് അജ്ഞാതൻ

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ കാറിന് തീയിട്ട് അജ്ഞാതൻ. റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് രാത്രി പന്ത്രണ്ടരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു.

രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.

തീ വിടിനകത്തേക്കും പടർന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും

കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments