Iklan

Iklan

,

Iklan

Video

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന

SPECIAL CORRESPONDENT
, Saturday, July 19, 2025 WIB Last Updated 2025-07-19T16:58:54Z

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. വൈകിട്ട് 4:30 മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.

‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഏജൻ്റുമാർ മുഖേന എംവിഡി ഉദ്യോഗസ്ഥ‍ർ പണം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരാതികളുയര്‍ന്ന എംവിഡി ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുന്നത്.

ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കും അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents