പാമ്പാടി : പാമ്പാടിയിലെ ബസ്സിലെ ആക്രമണം ബസ്സ് ഡ്രൈവർ റിമാൻഡിൽ മറ്റക്കര സ്വദേശി വിഷ്ണുവിനെയാണ് റിമാൻഡ് ചെയ്തത് ഓഗസ്റ്റ് 27ന് രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം
സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് ജീവനക്കാരെ കയ്യേറ്റം ചെയ്ത രണ്ട് സഹോദരങ്ങളെ മർദ്ദിച്ച കേസിലാണ് മറ്റക്കര സ്വദേശി വിഷ്ണുവിനെ റിമാൻഡ് ചെയ്തത്
ആക്രമണത്തിൽ സഹോദരങ്ങളായ കൂരോപ്പട എസ് എൻ പുരം വയലിൽ പീടികയിൽ അലക്സ് മോൻ വി സെബാസ്റ്റ്യൻ(37),കൂരോപ്പട എസ് എൻ പുരം വയലിൽ പീടികയിൽ വരുൺ വി സെബാസ്റ്റ്യൻ(42) എന്നിവർക്ക് പരുക്കേറ്റു ഒരാൾക്ക് ആക്രമണത്തിൽ തലയിൽ പരുക്കേറ്റു 3 തുന്നൽ ഉണ്ട് മറ്റൊരാൾക്ക് കൈപ്പത്തിക്ക് പരുക്കേറ്റു
അതേ സമയം ഇന്നലെ രാത്രിയിൽ തന്നെ അലക്സ് മോൻ വി സെബാസ്റ്റ്യൻ, വരുൺ വി സെബാസ്റ്റ്യൻ എന്നിവരെ റിമാൻഡ് ചെയ്തിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പേർ റിമാൻഡിൽ കഴിയുന്നു
പാമ്പാടി എസ് എച്ച് റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ് ഐ ഉദയകുമാറും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയത്
0 Comments