തൃശൂർ : തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പിൽ ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. പുറ്റെക്കരയിൽ ഇന്ന് പുലർച്ചെ 5.30 നാണ് അപകടം.കുന്ദംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ജീസസ്' എന്ന ബസാണ് മറിഞ്ഞത്.
അപകടത്തില്‍ ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എതിരെ വന്ന കാറിലിടിച്ച ബസ് മരത്തിലുമിടിച്ച ശേഷമാണ് റോഡില്‍ മറിച്ചത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തെ തുടർന്ന് തൃശ്ശൂർ -കുന്നംകുളം റോഡിൽ ഗതാഗതം ഒരു മണിക്കുർ സ്തംഭിച്ചിരുന്നു. ബസ് റോഡിൽ നിന്നും ക്രെയിന് ഉപയോഗിച്ച് മാറ്റി.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
0 تعليقات