തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ജില്ലാ നേതൃത്വം. കോളേജ് യൂണിറ്റ് കമ്മിറ്റി തലവേദനയാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തി.യൂണിറ്റ് പിരിച്ചുവിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സംഘടനയെ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിസന്ധിയിലാക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. യൂണിവേഴ്‌സിറ്റി ഫെസ്റ്റുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും ക്രമക്കേട് ആരോപണമുയര്‍ന്നിട്ടുണ്ട്.
0 تعليقات