Iklan

Iklan

,

Iklan

Video

ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥൻ വീട്ടുവളപ്പിൽ സ്ഫോടനത്തെ തുടർന്ന് മരിച്ച നിലയിൽ...!, : വയറ്റിൽ സ്ഫോടക വസ്തു കെട്ടി വച്ച് പൊട്ടിച്ചതാണ് എന്ന് സൂചന

SPECIAL CORRESPONDENT
, Wednesday, August 13, 2025 WIB Last Updated 2025-08-13T12:00:46Z

കോട്ടയം : ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഫോടനത്തിൽ വയർ തകർന്ന നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മണർകാട് ഐരാറ്റുനട സ്വദേശി റെജിമോനെ (58) യാണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് 

കിണർ നിർമാണ ജോലിക്കാരനാണ് ഇയാൾ. ഇന്നലെ രാത്രി പത്തുമണിയോടുകൂടി യായിരുന്നു സംഭവങ്ങളുടെ തുടക്കം. നീണ്ടൂരിലെ ഇളയ മകൻറെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു 

രാത്രി 11 മണിയോടെ വീടിന്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയർ തകർന്ന നിലയിൽ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് 

  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി . മക്കൾ : സുജിത്ത്, സൗമ്യ

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents