banner

മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയ്ക്ക് നേരേ പിന്തുടർന്നെത്തിയ സംഘത്തിൻ്റെ ആക്രമണം...!, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കേസെടുക്കുമെന്ന് പോലീസ്

തൊടുപുഴ : മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളിയുടെ ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനം. ഇന്ന് വൈകീട്ട് ഇടുക്കിയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്.

പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments