Iklan

Iklan

,

Iklan

Video

സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിലേക്ക്?...!, വീണ്ടും വർദ്ധിച്ചു; പവന് ഇന്നത്തെ വില ഇങ്ങനെ

SPECIAL CORRESPONDENT
, Saturday, August 30, 2025 WIB Last Updated 2025-08-30T07:10:12Z

സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വർധിച്ചതോടെയാണ് സ്വർണവില സർവകാല റെക്കോർഡ് നിലയിൽ എത്തിയത്. 76,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വർധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 

ഈ മാസത്തിന്റെ തുടക്കത്തിൽ 73,200 രൂപയായിരുന്നു സ്വർണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വർധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വർണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവിൽ 2300 രൂപ താഴ്ന്ന സ്വർണവില തുടർന്നുള്ള ദിവസങ്ങളിൽ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents