Iklan

Iklan

,

Iklan

Video

സർക്കാർ ഗവർണ‍ർ പോര് മുറുകുന്നു…!, താത്കാലിക വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളാൻ ഗവർണർ

SPECIAL CORRESPONDENT
, Saturday, August 02, 2025 WIB Last Updated 2025-08-02T03:42:24Z

താത്കാലിക വിസി നിയമനത്തിൽ സർക്കാർ ഗവർണ‍ർ പോര് കടുക്കും. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നുമാണ് രാജ്ഭവന്റെ നിലപാട്

ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല നിയമപ്രകാരം അല്ല വിസി നിയമനം നടത്തിയത്. സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്‍റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്, ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധിയെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഡിജിറ്റൽ, കെടിയു താൽകാലിക വിസി നിയമനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ അംഗീകരിക്കില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നും ഡോ.സിസ തോമസിനും, ഡോ ശിവപ്രസാദിനും പുനർനിയമനം നൽകുന്നത് കോടതിവിധി അനുസരിച്ചാണെന്നുമാണ് രാജ്ഭവൻ അറിയിച്ചത്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents