കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ
പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടിച്ചെടുത്ത ആറാമത്തെ ഫോണാണിത്.
കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഒളിപ്പിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്.
പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.
0 تعليقات