Iklan

Iklan

,

Iklan

Video

കൊല്ലത്ത് കാതടക്കുന്ന ശബ്ദത്തോടെ ചീറിപ്പാഞ്ഞ ന്യൂജെൻ ബൈക്കുകൾ പോലീസ് പിടിയിൽ

SPECIAL CORRESPONDENT
, Friday, August 29, 2025 WIB Last Updated 2025-08-29T04:54:36Z

കൊല്ലം : കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോടെ ന്യൂ ജെനറേഷൻ മോഡലിലുള്ള ബൈക്കുകൾ ഓടിച്ച് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സംഭവത്തിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങൾക്ക് രൂപഭേദങ്ങൾ വരുത്തിയും അഭ്യാസ പ്രകടനങ്ങൾ നടത്തിയും ഓടിച്ചിരുന്നതായാണ് പരാതി.

കൊട്ടിയം പോലീസാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. അനന്തര നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുന്നതും ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതും ആയിരിക്കുമെന്ന് കൊട്ടിയം ഇൻസ്പെക്ടർ പ്രദീപ്.പി വ്യക്തമാക്കി. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents