banner

അഷ്ടമുടി സ്കൂൾ കെട്ടിടം: തൃക്കരുവ പഞ്ചായത്ത് വളഞ്ഞ് എസ്എഫ്ഐ പ്രതിഷേധം


അഞ്ചാലുംമൂട് : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി ശരത് ബി. ചന്ദ്രൻ പ്രകടനം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സുമി എസ്., ജില്ലാ ജോയിന്റ് സെക്രട്ടറി കാർത്തിക്, അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി വിവേക്, ഏരിയാ പ്രസിഡന്റ് അഞ്ജിത്, അഷ്ടമുടി സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ഷിഹാസ്, യൂണിറ്റ് സെക്രട്ടറി അഭിജിത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വിദ്യാർഥികൾക്ക് പഴയ കെട്ടിടത്തിൽ തന്നെ പഠനം തുടരേണ്ട സ്ഥിതിയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ജൂൺ 12-ന് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇപ്പോഴും ഫിറ്റ്നസും കെട്ടിട നമ്പർ പഞ്ചായത്ത് അനുവദിച്ചിട്ടില്ല. അഷ്ടമുടി ലൈവ് തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വിഷയം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്തിരുന്നു. സരസ്വതി രാമചന്ദ്രന്റെ അധ്യക്ഷതയിൽ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി നോട്ടീസിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ സംബന്ധിച്ച് പിഡബ്ല്യുഡി അധികൃതരോട് മറുപടി തേടിയിയിരുന്നു. ഇത് വ്യക്തമാക്കി കെ.പി.ബി.ആർ. ചട്ടം 5(3) പ്രകാരം പിഡബ്ല്യുഡി കത്ത് സമർപ്പിക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട്. കത്ത് ലഭ്യമാകുന്ന മുറക്ക് കെട്ടിട നമ്പർ അനുവദിക്കാം എന്നാണ് പഞ്ചായത്തിൻറെ നിലപാട്.

إرسال تعليق

0 تعليقات