banner

തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ ശുചീകരണ മെഗാ ഡ്രൈവ്


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായലിന്റെ തീരദേശ പ്രദേശങ്ങളിൽ ശുചീകരണ മെഗാ ഡ്രൈവ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിലായി ചുറ്റപ്പെട്ട തീരദേശ മേഖലകളിൽ ഒരേസമയം ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' കാമ്പയിനിൻ്റെ ഭാഗമായാണ് ശുചീകരണ ഡ്രൈവ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി, പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കായലിലൂടെ ബോട്ടിൽ സഞ്ചരിച്ച് പരിശോധനയും നടന്നു. പരിശോധനയിൽ അഷ്ടമുടി കായലിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നും, മാലിന്യം ഒഴുക്കുന്നത് തുടർന്നാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അജയകുമാർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങിക്ക വാർഡ് മെമ്പർമാരായ ഡാഡു കോടിയിൽ, മഞ്ജു ആലയത്ത്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഷീബ സെബാസ്റ്റ്യൻ, സൂപ്രണ്ട് പ്രവീൺ ധനപാലൻ, മറ്റ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോർപ്പറേഷൻ തലത്തിൽ ഈ മാസം ആറിനാണ് അഷ്ടമുടിക്കായൽ ശുചീകരണ ഡ്രൈവ് നടക്കുക.

ഹരിതകർമ്മ സേനയെ ഉപയോഗിച്ച് സർവ്വേ

മാലിന്യം ഒഴുക്കുന്നതിന് അഷ്ടമുടിക്കായലിലേക്ക് ഡ്രൈനേജ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ വ്യാപകമായിട്ടുണ്ടെന്നാണ് പഞ്ചായത്ത് അനുമാനിക്കുന്നത്. ഇതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് അഷ്ടമുടിക്കായലിലേക്ക് മാലിന്യ ഒഴുക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിന് സർവ്വേ നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു

إرسال تعليق

0 تعليقات