Iklan

Iklan

,

Iklan

Video

ഓണക്കാലം മഴയിൽ മുങ്ങുമോ ?...!, സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; മിക്ക ജില്ലകളിലും ഇന്ന്

SPECIAL CORRESPONDENT
, Saturday, August 30, 2025 WIB Last Updated 2025-08-30T06:30:07Z

ഓണക്കാലം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ആയിരുന്നു ഇന്നലെ വരെ.എന്നാൽ സംസ്ഥാനത്ത് മഴ കുറഞ്ഞു. കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ജില്ലയിലും പ്രത്യേക അലർട്ട് ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയ്ക്കും ശമനം ഉണ്ട്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents