banner

കേന്ദ്രത്തിന് തിരിച്ചടി...!, വഖഫ് ഭേദഗതി നിയമത്തിന്റെ വിവാദ വകുപ്പുകൾക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ; തർക്കത്തിലുള്ള സ്വത്തുക്കൾ അന്തിമ തീരുമാനമാകുന്നതുവരെ വഖഫായി തുടരുമെന്ന് കോടതി


ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന്റെ ചില വിവാദ വകുപ്പുകൾ സുപ്രീം കോടതി ഭാഗികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭേദഗതി നിയമത്തിനെതിരെ നൂറിലധികം ഹരജികൾ കോടതിയിലെത്തിയിരുന്നു. ഇതിൽ അഞ്ച് ഹരജികൾ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

വഖഫ് ബോർഡിൽ മൂന്നിലധികം മുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്ന വ്യവസ്ഥയും ജില്ലാ കലക്ടറുടെ അധികാരങ്ങളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. വഖഫ് ചെയ്യാൻ അഞ്ച് വർഷത്തെ മുസ്ലിം മതവിശ്വാസം ആവശ്യമാണെന്ന നിബന്ധനയും താൽക്കാലികമായി നിർത്തിവെച്ചു. സെക്ഷൻ മൂന്ന് പൂർണമായും റദ്ദാക്കിയതായി കോടതി വ്യക്തമാക്കി. തർക്കത്തിലുള്ള സ്വത്തുക്കൾ ഹരജികളിൽ അന്തിമ തീരുമാനമാകുന്നതുവരെ വഖഫായി തുടരുമെന്നും ഉത്തരവിലുണ്ട്. വഖഫ് ബോർഡ് സിഇഒ മുസ്ലിം ആയിരിക്കുന്നതാണ് ഉചിതമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇതിൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ബോർഡിൽ ഇതര മതസ്ഥരെ നിയമിക്കുന്നത് ശരിയല്ലെന്നും അവരുടെ വാദം. നേരത്തെ, നിയമം പൂർണമായി സ്റ്റേ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തിൽ ചില പോസിറ്റീവ് വശങ്ങളുണ്ടെന്നും ആരെയും ബാധിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്നും ഇതര മതസ്ഥരെ ബോർഡിൽ നിയമിക്കരുതെന്നും ഉത്തരവിട്ടിരുന്നു.

വഖഫ് സ്വത്തുക്കൾ സംബന്ധിച്ച് ജില്ലാ കലക്ടറുടെ തീരുമാനം ന്യായമാണോയെന്ന് കോടതി ചോദിച്ചു. അതേസമയം, ദരിദ്രരുടെ ഭൂമി കൈയേറ്റങ്ങൾ തടയാനാണ് നിയമമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. തത്ക്കാലം ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കില്ലെന്നും സ്വത്തുക്കൾ ഡീ-നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

إرسال تعليق

0 تعليقات