Iklan

Iklan

,

Iklan

Video

നാലാം ക്ലാസുകാരനെ കാണാതായതായി പൊലീസിൽ പരാതി; മണിക്കൂറുകൾ തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഒടുവിൽ കണ്ടെത്തിയത് ഇങ്ങനെ

SPECIAL CORRESPONDENT
, Friday, September 26, 2025 WIB Last Updated 2025-09-26T15:23:35Z

ട്യൂഷൻ ഒഴിവാക്കാനായി സ്വന്തം വീട്ടിനുള്ളിൽ ഒളിച്ചിരുന്ന നാലാം ക്ലാസുകാരനെ കണ്ടെത്തിയത്, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച് പൊലീസ് നടത്തിയ നീണ്ട തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളിൽനിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയത്. പൊലീസ് നായയുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കളിക്കാൻ പോയ 10 വയസ്സുകാരനായ ലക്ഷ്യ പ്രതാപ് സിംഗ് തിരികെ വരാതിരുന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. കുട്ടിക്ക് എന്തോ ആപത്ത് സംഭവിച്ചുവെന്ന് ഭയന്ന് മുത്തച്ഛൻ സദാനന്ദ് സിംഗ് ചിലുഅതാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻതന്നെ കുട്ടിയുടെ ചിത്രം എല്ലാ സ്റ്റേഷനുകളിലേക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും കൈമാറി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് സംഘം തിരച്ചിൽ നടത്തി.

കുട്ടിയെക്കുറിച്ച് ഒരു തുമ്പും കിട്ടാതായതോടെയാണ് എസ്.പി. (നോർത്ത്) ജിതേന്ദ്ര കുമാർ ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരം പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തിയത്. ഏഴ് വയസ്സുള്ള ‘ടോണി’ എന്ന ഡോബർമാൻ ഇനം നായക്ക് ലക്ഷ്യയുടെ ഷർട്ട് മണക്കാൻ നൽകി. മിനിറ്റുകൾക്കുള്ളിൽ ടോണി നേരെ ഓടിയത് വീടിന്റെ മുകളിലത്തെ നിലയിലേക്കായിരുന്നു. അവിടെ പൂട്ടിയിട്ട ഒരു മുറിയുടെ നേർക്ക് കുരയ്ക്കാൻ തുടങ്ങി. വനിതാ പോലീസുകാരുടെ സഹായത്തോടെ മുറി തുറന്നു പരിശോധിച്ചപ്പോൾ, മുറിയുടെ ഒരു മൂലയിൽ ലക്ഷ്യ പ്രതാപ് സിംഗ് സുഖമായി ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents