കൊല്ലം : പതിന്നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 69 വർഷം കഠിന തടവിനും 3,60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മങ്ങാട് പാരഡൈസ് നഗർ 39ൽ പുന്നമൂട്ടിൽ പുത്തൻ വീട്ടിൽ സനിലിനെയാണ് (35) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
2018 ആഗസ്റ്റിലായിരുന്നു സംഭവം. അതിജീവത പഠിക്കുന്ന സ്കൂളിലെ കൗൺസിലർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് വിവരം സ്റ്റേഷനിൽ അറിയിച്ചു. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ആർ.വിനോദ് ചന്ദ്രൻ കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ ഡി.ഷിബുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേമചന്ദ്രൻ ഹാജരായി. എ.എസ്.ഐ മഞ്ജു പ്രോസിക്യൂഷൻ സഹായിയായി. .
0 تعليقات