കൊല്ലം : ഡ്രൈ ഡേയിൽ വൻതോതിൽ മദ്യവിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 206 കുപ്പി മദ്യവുമായി യുവാവിനെ കൊല്ലം എക്സൈസ് സംഘം പിടികൂടി. കൊല്ലം താലൂക്കിലെ തൃക്കടവൂർ വില്ലേജിൽ നീരാവിൽ അക്ഷരമുറ്റം റസിഡൻസ് നഗർ 14-ൽ വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ റിച്ചാർഡിന്റെ മകൻ വിൽസൺ എന്ന് വിളിക്കുന്ന ജോൺപോൾ (44) ആണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1, 2 തീയതികളിലെ ഡ്രൈ ഡേയിൽ വില്പനയ്ക്ക് സൂക്ഷിച്ച 103 ലിറ്റർ മദ്യമാണ് (206 കുപ്പി) റെയ്ഡിനിടെപിടിച്ചെടുത്തത്. മദ്യവിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതിന് ജോൺപോളിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
റെയ്ഡിന് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എസ്.ആർ. ഷെറിൻ രാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ആർ. സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സിദ്ദൂ, റ്റി. ശ്യാംകുമാർ, വി. അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എൽ, എക്സൈസ് ഡ്രൈവർ ആ. ശിവപ്രകാശ് എന്നിവർ ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 226 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 123 ലിറ്റർ കേരളത്തിൽ വിൽപ്പനാനുമതിയില്ലാത്ത അന്യസംസ്ഥാന മദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് തേവള്ളി കോട്ടയ്ക്കകം വാർഡിൽ ജോസഫ് എന്നയാളെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
.jpg)
0 Comments