തിരുവനന്തപുരം
ശബരിമലയിൽ സ്വർണം നഷ്ടമായ സംഭവത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. തിരുവനന്തപുരത്ത് വച്ച് എസ്ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു.
ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്.
0 Comments