banner

കൊല്ലത്ത് വൻ ലഹരിവേട്ട...!, 204 ഗ്രാം ഗഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ


കൊല്ലം : കരുനാഗപ്പള്ളി ക്ലാപ്പനയിൽ നടന്ന എക്സൈസ് റെയ്ഡിൽ 204 ഗ്രാം ഗഞ്ചാവും 3.11 ഗ്രാം എംഡിഎംഎ പൗഡറും അഞ്ച് എംഡിഎംഎ ഗുളികകളും പിടികൂടി. കേസിൽ കോട്ടയ്ക്കപ്പുറം ഷഹനാസ് മൻസിലിൽ നിഷാദി (25)നെയാണ് ഇൻസ്പെക്ടർ ദിലീപ് സി.പി.യുടെ നേതൃത്വത്തിലുള്ള കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. 

പിടിച്ചെടുത്ത ഗുളികകൾ സാധാരണ ലഭിക്കുന്നതിലേറെ വീര്യമുള്ളവയാണെന്നും ഒരു ഗുളികയ്ക്ക് 4,000 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നുവെന്നുമാണ് എക്സൈസ് അധികൃതർ പറയുന്നത്. ക്രിസ്മസ്- ന്യൂ ഇയർ സീസണിനെ മുന്നോടിയായി ലഹരി വിൽപ്പന വർധിക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ., അജിത്ത് ബി.എസ്., സൂരജ് പി.എസ്., ബാലു എസ്. സുന്ദർ, അഭിരാം എച്ച്., വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

إرسال تعليق

0 تعليقات