banner

അഞ്ചാലുംമൂട്ടിൽ വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ


അഞ്ചാലുംമൂട് : വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നീരാവിൽ  മുളക്കൽ വടക്കതിൽ രമാദേവി (69) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. കിണറ്റിൽ വീണ് കിടക്കുന്നതായി വിവരം ലഭിച്ച കൊല്ലത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം എത്തി രമാദേവിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

Post a Comment

0 Comments