banner

ഷോർട്ട് സർക്യൂട്ട്: കൊല്ലത്ത് പപ്പട കടയിലെ യന്ത്രങ്ങൾ ഉരുകി നശിച്ചു


പരവൂർ : കൂനയിൽ ഭാഗത്ത് പ്രവർത്തിക്കുന്ന പപ്പട നിർമ്മാണ യൂണിറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുത ഉപകരണങ്ങൾ ഉരുകി നശിച്ചു. കൂനയിൽ സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് അപകടം സംഭവിച്ചത്. പപ്പടം നിർമ്മിക്കുന്ന യന്ത്രം, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിയാത്തവിധം ഉരുകിപ്പോയി.

അർദ്ധരാത്രിയിലാകാം അപകടം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം. കടയ്ക്കുള്ളിൽ നിന്ന് തീയോ പുകയോ ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്ന് രാവിലെ ഉടമ കട തുറന്നപ്പോഴാണ് വിവരമറിയുന്നത്. കടയ്ക്കുള്ളിലുണ്ടായിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കോ മറ്റ് സാധനങ്ങൾക്കോ വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. സംഭവത്തിൽ പരവൂർ പോലീസ് പരാതി സ്വീകരിച്ചു.

Post a Comment

0 Comments