banner

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമം...!, 18-വയസ്സുകാരനായ വിദ്യാർത്ഥിക്ക് ഷോക്കേറ്റു; 60-ശതമാനത്തോളം പൊള്ളലേറ്റു

കോഴിക്കോട് : റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാനാണ് (18) ഗുരുതരമായി പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലായിരുന്നു വിദ്യാർത്ഥികൾ കയറിയത്. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ സിനാൻ, ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു.

സിനാനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സിനാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. ട്രെയിനിന് മുകളിൽ കയറുന്നതും സെൽഫി എടുക്കുന്നതും അതീവ അപകടകരവും നിയമവിരുദ്ധവുമാണ്.

Post a Comment

0 Comments