banner

ശുചിത്വമില്ലായ്മ: കൊല്ലത്തെ രാജ് റെസ്റ്റോറന്റിന് 20,000 രൂപ പിഴ

കൊല്ലം : ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കൊല്ലം ക്യു.എസ് റോഡിലെ രാജ് റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു. ഇരവിപുരം ഭക്ഷ്യസുരക്ഷ ഓഫീസർ കൊല്ലം ആർ.ഡി.ഓ കോടതിയിൽ ഫയൽ ചെയ്ത കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഖിൽ വി. മേനോനാണ് പിഴ ചുമത്തിയത്. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കണമെന്നും ചൂടോടെ വിതരണം ചെയ്യണമെന്നും കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നൽകാവൂ എന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Post a Comment

0 Comments