തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിൽവർലൈനുമായി ബന്ധപ്പെട്ടുള്ള കേസുകൾ അതിന്റെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ തീരുമാനിച്ചു. സിൽവർലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായി വി.ഡി. സതീശൻ പറഞ്ഞു.
2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
%20(12)%20(7).jpg)
0 Comments