banner

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : കായികപ്രേമികളെ കണ്ണീരിലാഴ്ത്തി ടര്‍ഫില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് മംഗലത്ത് ഹക്കീമിന്റെ മകനായ അനസ് (22) ആണ് മരണപ്പെട്ടത്.

ഉമ്മനഴിയിലുള്ള ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അനസിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments