അമിത് ഷായുടെ ബന്ധു ചമഞ്ഞ യുവാവിനെതിരെ കേസ്, ഇയാൾ വി.ഐ.പി പരിഗണനയിൽ വിമാനത്താവളത്തിൽ കഴിഞ്ഞത് ഏഴ് മാസം
Table of Contents
പുനീത് ഷാ വിമാനത്താവളത്തിലെ വിഐപി സുരക്ഷയും പരിഗണനയും എല്ലാം നേടിയെടുക്കുകയായിരുന്നു. വിഐപി ലോഞ്ചിലേക്കുള്ള പ്രവേശനം, വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്ര, മറ്റു സൗകര്യങ്ങളുമെല്ലാം അധികൃതർ യുവാവിന് അനുവദിച്ചിരുന്നു. ഏഴു മാസത്തോളമാണ് ഇയാൾ വിഐപി പരിചരണത്തിൽ ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചത്.
ദിവസങ്ങൾക്കുമുൻപ് ഇയാളുടെ നീക്കത്തിൽ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. വിമാനത്താവളത്തിലെ അധികൃതർ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ അമിത് ഷായുമായി ഇയാൾക്ക് ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കള്ളത്തരം പൊളിഞ്ഞതോടെ യുവാവ് ഒളിവിൽ പോയി. അന്വേഷണത്തിൽ പുനീത് ഷായ്‌ക്കെതിരെ നിരവധി കേസുകൾ മഹാരാഷ്‌ട്രയിൽ അടക്കം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Post a Comment