Iklan

Iklan

,

Iklan

Video

കൊലപാതക കേസ് പ്രതിയുടെ ജന്മദിനം സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചു: പോലീസ് ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം

SPECIAL CORRESPONDENT
, Saturday, July 17, 2021 WIB Last Updated 2021-07-17T12:42:36Z

മുംബൈ : കുപ്രസിദ്ധ കുറ്റവാളിയുടെ ജന്മദിനം ആഘോഷ ചടങ്ങിൽ പങ്കെടുത്ത വീഡിയോ വൈറലായതോടെ മുതിർന്ന പോലീസ് ഇൻസ്‌പെക്ടർക്ക് സ്ഥലംമാറ്റം. കേക്ക് മുറിക്കുന്നതിൻറെ ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായി മണിക്കൂറുകൾക്കകമാണ് നടപടി.പോലീസ് കൺട്രോൾ റൂമിലേക്കാണ് സ്ഥലം മാറ്റം.

ജോഗേശ്വരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ മഹേന്ദ്ര നെർലേക്കർക്കെതിരെയാണ് നടപടി. കൊലപാതക കേസുകളിൽ അടക്കം പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ഇയാൾ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പ്രതിയായ ഡാനിഷിന്റെ വായിൽ കേക്ക് വെച്ചു നൽകുന്നതും ആശംസിക്കുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു.

ദിവസങ്ങൾക്ക് മുമ്പുള്ളതാണ് ആഘോഷം. എന്നാൽ ദൃശ്യങ്ങൾ വ്യാഴാഴ്ചയോടെയാണ് വൈറലായത്. ജോഗേശ്വരി ഹൗസിങ് സൊസൈറ്റിയിലായിരുന്നു ജന്മദിന ആഘോഷ ചടങ്ങ് നടന്നത്. ആഘോഷത്തിൽ പോലീസുകാരനും പങ്കുചേരുകയായിരുന്നു. സംഭവത്തിൽ നെർലേക്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇൻസ്‌പെക്ടർക്കെതിരെ ഡിവിഷനൽ അസിസ്റ്റൻറ് കമീഷണർ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മദിനാഘോഷത്തിൻറെ വീഡിയോ ദൃശ്യങ്ങൾ ബി.ജെ.പി എം.പി കിരിത് സോമയ്യ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

HIGHLIGHTS : Defendant in murder case celebrates birthday by cutting cake at station: relocation to police inspector

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents