Iklan

Iklan

,

Iklan

Video

രണ്ടാം ഏകദിനം ഇന്ന്; ശ്രീലങ്കയ്ക്കെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

SPECIAL CORRESPONDENT
, Tuesday, July 20, 2021 WIB Last Updated 2021-07-20T05:16:44Z
ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരമുള്ള പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ 1–0ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ധവാനും കൂട്ടര്‍ക്കും പരമ്പര സ്വന്തമാക്കാം.

യുവ നിരയുമായിയിറങ്ങിയ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. പൃഥ്വി ഷായും ശിഖര്‍ ധവാനുമുള്ള ഓപ്പണിങ് മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മത്സത്തില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ഇഷാന്‍ 42 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ 20 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. മുന്‍ നിര താരങ്ങളില്ലാതെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആത്മവിശ്വാസത്തോടെയായിരിക്കും ഇറങ്ങുക. പരിക്കേറ്റ് പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

കുശാല്‍ പെരേര പരിക്കേറ്റ് പുറത്തായതിനാല്‍ ദസുന്‍ ഷന്‍കയാണ് ശ്രീലങ്കയുടെ ക്യപ്റ്റന്‍. എന്നാല്‍ ബാറ്റിങ്ങിലും ബൗളിലും ശ്രീലങ്കയ്ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പരമ്പര സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

HIGHLIGHTS : Second ODI today; India win series against Sri Lanka

Terbaru Lainnya

Recents