Iklan

Iklan

,

Iklan

Video

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; നടക്കാനിറങ്ങിയയപ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും പരാതി

SPECIAL CORRESPONDENT
, Thursday, July 01, 2021 WIB Last Updated 2021-07-01T17:19:39Z
തിരുവനന്തപുരം : വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് വർക്കല പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്ബാടി ബീച്ചില്‍ ആണ് സംഭവം. 

വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. നടക്കാനിറങ്ങിയ തങ്ങള്‍ക്ക് നേരെ ചിലര്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുകയാണ് ഇവർ.

ഇവർക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents