Iklan

Iklan

,

Iklan

Video

നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനിൽ മോഷണം; പ്രതി പിടിയിൽ.

SPECIAL CORRESPONDENT
, Friday, July 09, 2021 WIB Last Updated 2021-07-09T16:34:39Z
ഉഴമലയ്ക്കൽ വില്ലേജിൽ പൂളിമൂട് വാർഡിൽ കിഴക്കുംപുറം മണ്ണാത്തിക്കുഴി പൂത്തൻ വീട്ടിൽ ദാസൻ മകൻ ബാബു (കുല ബാബു) (45) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7-ാം തിയതി രാത്രി 9.30 മണിയോടുകൂടി നെടുമങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള ക്യാന്റീനിലെ പൂറകുവശത്തെ വാതിൽ കുത്തിതുറന്ന് അകത്തുകയറി മേശക്കകത്തു സൂക്ഷിച്ചിരുന്ന 4500/- രൂപയും 1500/- രൂപ വിലയുള്ള മൊബൈൽ ഫോണും മോഷണം ചെയ്തെടുത്തതിനാണ് ഇയാൾ പിടിയിലായത്. ക്യാന്റീൻ നടത്തിപ്പുകാരനായ നെടുമങ്ങാട് സ്വദേശി അജിത്തിന്റെ പരാതിയിൻമേൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലും ക്യാന്റീനിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചുമാണ് നെടുമങ്ങാട് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളിയായ പ്രതിയെ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു,

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents