Iklan

Iklan

,

Iklan

Video

പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു.

SPECIAL CORRESPONDENT
, Sunday, August 22, 2021 WIB Last Updated 2021-08-22T11:12:26Z
ചെന്നൈ : പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭർത്താവ് കഴുത്ത് മുറുക്കി കൊന്നു. തമിഴ്‌നാട്ടിലെ വിരുദുനഗർ വെസ്റ്റ് പോലീസ് കോൺസ്റ്റബിളായ ഭാനുപ്രിയയെയാണ് ഭർത്താവ് വിഘ്‌നേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ് വിഘ്‌നേഷ്.

ദമ്പതിമാർക്കിടയിലെ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ച് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. നാല് വയസ്സുള്ള മകളും ഉണ്ട്. വിഘ്‌നേഷ് ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറിക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.

അടുത്തിടെ മധുരയിലേക്ക് താമസം മാറാൻ വിഘ്‌നേഷ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഭാനുപ്രിയ ഇതിന് തയ്യാറായിരുന്നില്ല. തുർന്നുണ്ടായ വാക്ക് തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents