Iklan

Iklan

,

Iklan

Video

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ചില നിയമങ്ങൾ ഒക്കെയുണ്ട് അവ അനുസരിക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി

SPECIAL CORRESPONDENT
, Thursday, September 16, 2021 WIB Last Updated 2021-09-16T05:11:45Z
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.
രാജ്യമെമ്പാടുമുള്ള ട്രൈബ്യൂണലുകളിലേക്കുള്ള ശുപാര്‍ശകളിലെ നിയമനം സംബന്ധിച്ചായിരുന്നു വിമര്‍ശനം.

” നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. നിങ്ങള്‍ നിയമവാഴ്ച പാലിക്കണം,” ഹിയറിംഗിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിയമനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്, ഒരുപാട് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ഏതുതരം തെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രമണ ചോദിച്ചു

ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാര്യത്തിലും സമാനമായ കാര്യം തന്നെ നടന്നുവെന്നും കോടതി പറഞ്ഞു.

” ഞാനും എന്‍.സി.എല്‍.ടി സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്. ഞങ്ങള്‍ 544 പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്നിക്കല്‍ അംഗങ്ങളുടെയും പേരുകള്‍ നല്‍കി. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് പോയി, ”അദ്ദേഹം പറഞ്ഞു.

അഭിമുഖം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ട് കൊവിഡിന്റെയിടയിലും തങ്ങള്‍ രാജ്യമെമ്പാടും സഞ്ചരിച്ചുവെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ സമീപനം വളരെ നിര്‍ഭാഗ്യകരമാണെന്നും തങ്ങളുടെ സമയം പാഴാക്കുകയായിരുന്നോ എന്നും ചോദിച്ചു.

കഴിഞ്ഞയാഴ്ച, രാജ്യത്തുടനീളമുള്ള ട്രൈബ്യൂണലുകളിലും അര്‍ദ്ധ-ജുഡീഷ്യല്‍ ബോഡിയിലും ഉള്ള ധാരാളം ഒഴിവുകള്‍ സംബന്ധിച്ച് സുപ്രീം കോടതി സര്‍ക്കാരിന് താക്കീത് കൊടുത്തിരുന്നു.

Terbaru Lainnya

Recents