Iklan

Iklan

,

Iklan

Video

വിവാഹത്തലേന്ന് വരൻ്റെ ബന്ധു പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചു, 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

SPECIAL CORRESPONDENT
, Thursday, September 30, 2021 WIB Last Updated 2021-09-30T00:32:40Z
അഞ്ചല്‍ : വിവാഹത്തലേന്ന് ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയിൽ. ഇടുക്കി പള്ളിവാസല്‍ പള്ളിപ്പറമ്പിൽ വീട്ടില്‍ സാജന്‍ ആന്‍റണി (45)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2009ൽ ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തിലെ പെണ്‍കുട്ടിയ വിവാഹം കഴിച്ച സാജന്‍ ഇവരുടെ ചണ്ണപ്പേട്ടയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെ, സാജന്റെ ബന്ധുവായ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം ചെയ്യുന്നതിനായി ഇവരുടെ വീട്ടിലെത്തിച്ചു. 

വിവാഹത്തിന്റ തലേന്ന് മദ്യപിച്ചെത്തിയ സാജന്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. യുവാവിനെ തലയ്ക്കടിച്ച്‌ ബോധം കെടുത്തിയ ശേഷം ഇയാൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ രണ്ടുപേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവർ പരാതിപ്പെട്ടില്ല.

എന്നാൽ, പിന്നീട് താമസം മാറിയപ്പോള്‍, കൗണ്‍സലിങ്ങിനെത്തിയവരോട് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തി . ഇതിനെത്തുടര്‍ന്ന് പ്രത്യേക സംഘം രൂപവത് കരിച്ച്‌ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. 

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്ത സാജന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍നിന്ന് കസ് റ്റഡിയിലെടുത്ത പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents