Iklan

Iklan

,

Iklan

Video

അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് സമാന കേസിൽ വീണ്ടും അറസ്റ്റിൽ; സംഭവം കൊല്ലത്ത്, തലവേദനയായി 21കാരൻ

SPECIAL CORRESPONDENT
, Thursday, September 30, 2021 WIB Last Updated 2021-09-29T23:46:10Z
കരുനാഗപ്പളളി : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് സമാന കേസിൽ വീണ്ടും അറസ്റ്റിൽ, കൃഷ്ണപുരം, കാപ്പിൽ മേക്ക് മുറിയിൽ കുന്നുതറയിൽ വീട്ടിൽ  ഷാൻ (21) ആണ് പോലീസ് പിടിയിലായത്. 

സംഘം ചേർന്നുള്ള ആക്രമണം, ആയുധം കൊണ്ട് അക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, നരഹത്യ, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാൻ. കരുനാഗപ്പള്ളി സ്വദേശി നൗഷാദിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. സമാനസ്വഭാവമുളള കേസുകളിൽ ഇടപെടരുത് എന്ന ഉപാധിയിന്മേലാണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇയാൾ കോടതി ഉത്തരവ് ലംഘിക്കുകയും സമാധ സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടുകയുമായിരുന്നു.

വീണ്ടും ഇയാൾക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഓച്ചിറ സ്വദേശിയായ നദീറിനെയാണ് ഇയാൾ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് കേസ്, ഓച്ചിറ സ്വദേശി ശ്യാംശശിധരൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ഓച്ചിറ സ്വദേശി നസീബിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങി അഞ്ച്കേസുകളിൽ വീണ്ടും പ്രതിയായതിനെ തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. 

ഇയാൾ മുൻപ് കാപ്പാ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്സ്.ഐ മാരായ വിനോദ് കുമാർ, ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യരാജേന്ദ്രൻ എ.എസ്സ്.ഐമാരായ ഷാജിമോൻ.എച്ച്, നന്ദകുമാർ. കെ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents