Iklan

Iklan

,

Iklan

Video

ആദ്യ പോരാട്ടം ചെന്നൈയും മുംബൈയും തമ്മിൽ; ഐ.പി.എൽ ഇന്ന് യുഎഇയിൽ പുനരാരംഭിക്കും

SPECIAL CORRESPONDENT
, Sunday, September 19, 2021 WIB Last Updated 2021-09-19T07:35:00Z
കോവിഡ് സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ സ്റ്റേഡിയങ്ങളിൽ ഇന്ന് സെപ്റ്റംബർ 19 മുതൽ പുനരാരംഭിക്കും. ആരാധകർക്ക് കാണാൻ അവസരമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോക്കോളുകളും യുഎഇ സർക്കാർ നിയന്ത്രണങ്ങളും കണക്കിലെടുത്ത് പരിമിതമായ കാണികൾക്കായിരിക്കും ഐപിഎൽ കാണാൻ അവസരമുണ്ടാകുക. 

നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇന്ത്യയിൽ തുടങ്ങി വെച്ച ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരും നിലവിലെ കിരീടാവകാശികളുമായ മുംബൈ ഇന്ത്യൻസ് മൂന്ന് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് ഇന്ന് സെപ്റ്റംബർ 19 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിടുക. യു എ ഇ സമയം വൈകീട്ട് 6 മണിക്ക് ആണ് മത്സരം ആരംഭിക്കുക.



Terbaru Lainnya

Recents