Iklan

Iklan

,

Iklan

Video

വിദേശമദ്യത്തിൻ്റെ ചില്ലറ വില്പന, മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കൊല്ലത്ത് പിടിയിൽ

SPECIAL CORRESPONDENT
, Monday, September 27, 2021 WIB Last Updated 2021-09-27T16:58:42Z
പൂയപ്പള്ളി : വിദേശമദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വിൽപ്പനയ്ക്കിടെയാണ് അമ്പലംകുന്ന് നെട്ടയം പാറക്കെട്ടിൽ മുകളുവിള വീട്ടിൽ സിയാദ് (26) നെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്നും 3 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു.

പൂയപ്പള്ളി പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സിയാദ് ഇന്ത്യൻ നിർമ്മിതമായ വിദേശമദ്യം അനധികൃതമായി വിൽക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൂയപ്പള്ളി സ്റ്റേഷൻ സി.ഐ.രാജേഷ് കുമാറിൻറെ നേതൃത്വത്തിൽനടത്തിയ റെയ്‌ഡിലാണ് പ്രതിയെ പിടികൂടിയത് 

അതേസമയം, മൂന്നാഴ്ച മുൻപ് മാത്രമാണ് ഇയാൾക്ക് മറ്റൊരു കേസിൽ ജാമ്യം ലഭിച്ചിട്ടെ ഉള്ളുവെന്ന് പൊലീസ് പറഞ്ഞു. അന്ന് സിയാദിൻ്റെ വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിനായി വേണ്ടി കലക്കി വെച്ചിരുന്ന കോട പിടിച്ചെടുത്ത കേസായിരുന്നു. ഇതിൽ റിമാൻ്റിലായിരുന്ന സിയാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. 2010 ൽ പോക്സോ കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents