Iklan

Iklan

,

Iklan

Video

പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം, ബിജെപി ദേശീയ ഉപാധ്യക്ഷനെ കയ്യേറ്റം ചെയ്യാൻ ശ്രമം

SPECIAL CORRESPONDENT
, Monday, September 27, 2021 WIB Last Updated 2021-09-27T17:18:57Z
പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം. ബിജെപി ദേശീയ ഉപാധ്യക്ഷനെ പ്രക്ഷോപ ക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷമുണ്ടായത് . ബംഗാളിലെ ബിജെപി മുൻ അധ്യക്ഷനും നിലവിലെ ദേശീയ ഉപാധ്യക്ഷനുമായ ദിലീപ് ഘോഷിനു നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ഇവിടെ കൂടിയ നിരവധി ബിജെപി പ്രവർത്തകക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടി.

ഇന്ന് വൈകിട്ട് 4 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ സംസ്ഥാന സർക്കാർ  ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
 
അതേസമയം, മുഖ്യമന്ത്രി മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ മത്സരമാണ് ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൻ്റെ ഗതി നിർണ്ണയിക്കും മുഖ്യമന്ത്രി സ്ഥാനം നിലനില്ക്കുമോ എന്നുള്ളത്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് സംഘർഷമുണ്ടായത്.

ബിജെപി മുൻ അധ്യക്ഷനും നിലവിലെ ദേശീയ ഉപാധ്യക്ഷനുമായ ദിലീപ് ഘോഷ് ഇന്ന് രാവിലെ മുതൽക്ക് തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അദ്ദേഹം ഒരു വാക്സിനേഷൻ കേന്ദ്രത്തിനു സമീപ പ്രചാരണത്തിനായി എത്തുമ്പോൾ ഒരു സംഘം ആളുകൾ ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന ആളുകളെയും തടയുകയും തിരികെ പോകാൻ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടർന്നാണ് സംഘർഷം ഉണ്ടായത്.

Terbaru Lainnya

Recents