Iklan

Iklan

,

Iklan

Video

കടവൂരിലെ കുടിവെള്ള പ്രശ്നം, സമരം ശക്തമാക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ

SPECIAL CORRESPONDENT
, Sunday, October 10, 2021 WIB Last Updated 2021-10-11T01:52:39Z
കടവൂർ : മുട്ടത്തുമൂല ഭാഗങ്ങളിലെ  ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുട്ടത്തുമൂല പമ്പ് ഹൗസ് പ്രവർത്തനക്ഷമമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശപ്പെട്ടു.

യൂത്ത് കോൺഗ്രസ് കടവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മുൻ ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഡിവിഷൻ പ്രസിഡൻറ് പ്രണവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

തുടർന്ന് ജനകീയമായ പിന്തുണയോടെ  കുടിവെള്ള പ്രശ്നത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരണവും നടന്നു. കൗൺസിൽ ചെയർമാനായി ഹരിദാസിനെ തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്കും ഉപവാസത്തിലേക്കും കടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
                       

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents