Iklan

Iklan

,

Iklan

Video

ജീവനക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി, തട്ടിപ്പുവീരൻ മോൻസണെതിരെ പോക്സോ കേസ്

SPECIAL CORRESPONDENT
, Tuesday, October 19, 2021 WIB Last Updated 2021-10-19T05:57:33Z
എറണാകുളം : പുരാവസ്തുവിൻ്റെ മറവിൽ പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസുകൂടി ഫയൽ ചെയ്തു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി.

മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വസതിയിൽ കഴിഞ്ഞ 2019ൽ ആണ് പീഡനം നടന്നത്. മോൻസനോടുള്ള ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം, സംസ്ഥാന ക്രൈം ബ്രാഞ്ചാണ് മോൻസനെതിരായ പണം കടം വാങ്ങി കബളിച്ചത് ഹേതുവായുള്ള നിരവധി കേസുകൾ അന്വേഷിക്കുന്നത്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്‍റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents