Iklan

Iklan

,

Iklan

Video

ബാലികയെ പീഡിപ്പിച്ച കേസില്‍ വിധി, പ്രതിക്ക് 24 വര്‍ഷം കഠിനതടവ്; പ്രതിയുടെ ഭീഷണിക്കെതിരെ വേറെയും കേസ്

SPECIAL CORRESPONDENT
, Saturday, November 13, 2021 WIB Last Updated 2021-11-13T06:50:54Z
പെരിന്തല്‍മണ്ണ : വാടകക്വാര്‍ട്ടേഴ്‌സില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫ്(60)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 2019-ല്‍ പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 

വിചാരണ തുടങ്ങിയ ശേഷം പ്രതി ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും താമസസ്ഥലം മാറിയിട്ടും ഭീഷണിപ്പെടുത്തിയതിനും കുട്ടിയുടെ പരാതിയില്‍ കേസുകളെടുത്തിട്ടുണ്ട്. കുട്ടിയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.പി. സപ്‌ന ഹാജരായി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents